Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Intensified Diplomatic

യു​ദ്ധങ്ങൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ന​യ​ത​ന്ത്ര ശ്ര​മം ഊർജിതമാക്കണമെന്നു മാ​ർ​പാ​പ്പ

ലു​വാ​ണ്ട: യു​ക്രെ​യ്നി​ലെ​യും പ​ശ്ചി​മേ​ഷ്യ​യി​ലെ​യും യു​ദ്ധ​ങ്ങ​ൾ പ​ര​സ്പ​ര ച​ർ​ച്ച​ക​ളി​ലൂ​ടെ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ തു​ട​ര​ണ​മെ​ന്നും ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ. അ​ങ്കോ​ള​ൻ ത​ല​സ്ഥാ​ന​മാ​യ ലു​വാ​ണ്ട​യ്ക്കു സ​മീ​പം കി​ലാം​ബ​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച​ശേ​ഷം ത്രി​കാ​ല പ്രാ​ർ​ഥ​ന​യ്ക്കി​ടെ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മാ​ർ​പാ​പ്പ.

ല​ബ​ന​നി​ലെ വെ​ടി​നി​ർ​ത്ത​ൽ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്. അ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ​ക്കു വ​ലി​യ ആ​ശ്വാ​സ​മാ​ണി​ത്. യു​ക്രെ​യ്നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ടു​ത്തി​ടെ വ​ർ​ധി​ച്ച​തി​ൽ എ​നി​ക്ക് അ​തി​യാ​യ വി​ഷ​മ​മു​ണ്ട്. അ​വി​ടത്തെ ജ​ന​ങ്ങ​ൾ വ​ള​രെ ദു​രി​ത​ത്തി​ലാ​ണു ക​ഴി​യു​ന്ന​ത്. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന എ​ല്ലാ​വ​രും എ​ന്‍റെ പ്രാ​ർ​ഥ​ന​യി​ലു​ണ്ട്. അ​വ​രെ ഞാ​ൻ ചേ​ർ​ത്തു​പി​ടി​ക്കു​ന്നു. ആ​യു​ധ​ങ്ങ​ൾ നി​ശ​ബ്‌​ദ​മാ​ക​ണം. ഇ​തു​വ​ഴി സം​ഭാ​ഷ​ണ​ത്തി​ന്‍റെ പാ​ത പി​ന്തു​ട​രു​ക​യും ചെ​യ്യ​ണം. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ സ്വാ​ഗ​താ​ർ​ഹ​മാ​ണ്. അ​തു ശ​ക്ത​മാ​യി തു​ട​ര​ണം-​മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

കി​ലാം​ബ​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​മ​ധ്യേ ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ൽ പ​ഴ​യ ഭി​ന്ന​ത​ക​ളെ എ​ന്നെ​ന്നേ​ക്കു​മാ​യി മ​റി​ക​ട​ക്കു​ന്ന​തും വി​ദ്വേ​ഷ​വും അ​ക്ര​മ​വും മാ​റ്റ​പ്പെ​ടു​ന്ന​തും നീ​തി​യു​ടെ​യും പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ​യും ഒ​രു പു​തി​യ സം​സ്കാ​ര​ത്താ​ൽ അ​ഴി​മ​തി​യു​ടെ മു​റി​വ് സു​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​ന്ന​തു​മാ​യ ഒ​രു രാ​ജ്യം കെ​ട്ടി​പ്പ​ടു​ക്കാ​മെ​ന്നും അ​ങ്ങ​നെ പ്ര​ത്യാ​ശ നി​റ​ഞ്ഞ ഒ​രു ഭാ​വി സാ​ധ്യ​മാ​ക​ട്ടെ​യെ​ന്നും മാ​ർ​പാ​പ്പ ആ​ശം​സി​ച്ചു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഹെ​ലി​കോ​പ്റ്റ​റി​ൽ മ​ക്സി​മ ന​ഗ​ര​ത്തി​ലേ​ക്കു പോ​യ മാ​ർ​പാ​പ്പ, അ​വി​ടെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ മാ​മാ മ​ക്സി​മ​യി​ൽ ജ​പ​മാ​ല പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കെ​ടു​ത്തു. ര​ണ്ടു ല​ക്ഷ​ത്തോ​ളം വി​ശ്വാ​സി​ക​ളാ​ണ് വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും ജ​പ​മാ​ല പ്രാ​ർ​ഥ​ന​യി​ലും പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. ഇ​ന്നു വ​ട​ക്കു​കി​ഴ​ക്ക​ൻ പ​ട്ട​ണ​മാ​യ സൗ​റി​മോ​യി​ല്‍ മാ​ർ​പാ​പ്പ സ​ന്ദ​ര്‍​ശ​നം ന​ട​ത്തും. അ​ങ്കോ​ള​ൻ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി നാ​ളെ മാ​ർ​പാ​പ്പ ഇ​ക്വി​റ്റോ​റി​യ​ൽ ഗി​നി​യ​യി​ലേ​ക്കു യാ​ത്ര​യാ​കും.

Latest News

Corehub Up